Posts

LAST DAY OF TEACHING PRACTICE

Image
ഇന്ന് അധ്യാപക പരിശീലനത്തിന്റെ അവസാന ദിനമായിരുന്നു. വിറ്റാമിൻ റെ അപര്യാപ്ത മൂലമുണ്ടാകുന്ന രോഗങ്ങൾ, യോഗയിലെ വജ്രാസനം എന്നിവ കുട്ടികൾക്ക് പരിചയപ്പെടുത്തി. കുട്ടികൾ വളരെ താല്പര്യത്തോടെയാണ് ക്ലാസ്സിൽ ഇരുന്നത്. യോഗയുടെ പ്രാധാന്യം, യോഗ ചെയ്യേണ്ട ആവശ്യകത എന്നിവയിൽ ക്ലാസ്സിൽ ചർച്ച ചെയ്തു . അവസാന പിരിയഡിൽ കുട്ടികളോട് യാത്ര ചോദിച്ചു. കുട്ടികളിൽ നിന്നും ലഭിച്ച ഫീഡ്ബാക്കുകൾ കണ്ണുകൾ നിറയിപ്പിച്ചു. അവരുടെ സ്നേഹം എന്നും ജീവിതത്തിൽ ഓർത്തുവയ്ക്കാൻ സാധിക്കുന്ന നിധികളിൽ ഒന്നുതന്നെയാണ്. വളരെ വിഷമത്തോടെ ആണെങ്കിലും അധ്യാപകർക്കും അനധ്യാപകർക്കും കുട്ടികൾക്കും യാത്ര പറഞ്ഞു നൽകി തിരിച്ചു.

WEEK 7

 തിങ്കളാഴ്ച മന്എദീകരണം എന്ന ആശയമായിരുന്നു ചർച്ച ചെയ്തത്. ത്വരണവുമായി ബന്ധപ്പെട്ട ആശയം ആയതിനാൽ തന്നെ വളരെ എളുപ്പം തോന്നിയ ക്ലാസുകളിൽ ഒന്ന് തന്നെയായിരുന്നു അത്. കണക്കുകൾ ചെയ്യാൻ വേണ്ടി നിർദേശങ്ങൾ കൃത്യമായി കുട്ടികൾക്ക് നൽകുകയും ചെയ്തു. രണ്ടാം ദിവസം സംയുക്തങ്ങൾ എന്ന ആശയം ആയിരുന്നു എട്ടാം ക്ലാസിൽ ചർച്ച ചെയ്തത് .ഒൻപതിൽ സമത്വരണം അസമത്വരണം എന്ന ആശയം ആയിരുന്നു ചർച്ച ചെയ്തത്. വളരെ നല്ല രീതിയിൽ ക്ലാസുകൾ കൈകാര്യം ചെയ്യുവാൻ സാധിച്ചു. കൃത്യസമയത്തിനുള്ളിൽ തന്നെ ക്ലാസുകൾ അവസാനിപ്പിക്കുന്നതിനും ആശയം വ്യക്തവും കൃത്യമായി കുട്ടികളിൽ എത്തിക്കുന്നതിനും സാധിച്ചു. ചലന സമവാക്യങ്ങളിലെ മാൻഡേറ്ററി സൈനുകൾ ഐസിടി മോഡലിലാണ് ചർച്ച ചെയ്തത്. റോഡ് സൈനുകൾ, റോഡ് സിഗ്നലുകൾ എന്നിവയൊക്കെ ഐസിടി സഹായത്തോടെ ചർച്ച ചെയ്തു. കൃത്യമായ ചിത്രങ്ങളുടെ ഉപയോഗം കുട്ടികൾക്ക് ആശയം സംശയമൊന്നും കൂടാതെ തന്നെ മനസ്സിലാകുന്നതിനെ സഹായിച്ചു

WEEK 6

ഈയാഴ്ച പ്രോജക്ടിന് വേണ്ടിയുള്ള പോസ്റ്റ് ടെസ്റ്റ്. നടത്തി കുട്ടികൾക്ക് സംശയമുള്ള ചോദ്യങ്ങൾ പറഞ്ഞുകൊടുക്കുകയും ചെയ്തു. ഓരോ കുട്ടിയും കൃത്യമായി ഉത്തരം എഴുതുന്നുണ്ടോ എന്ന് പരിശോധിക്കുകയും ചെയ്തു. ഈയാഴ്ച വളരെ ദുഃഖം ഉള്ള ദിവസം ആയിരുന്നു. കരണം ഞങ്ങളുടെ സഹപാഠിയായ അനഘയുടെ മരണം ഞങ്ങളെ വല്ലാതെ തളർത്തുകയുണ്ടായി. ബുധനാഴ്ച ദിവസം സ്കൂളിൽ പൊതുദർശനത്തിന് വയ്ക്കുകയും ചെയ്തു. പിറ്റേദിവസം പതിവുപോലെ സ്കൂളിൽ വരികയും ക്ലാസുകൾ എടുക്കുകയും ചെയ്തു. ക്ലാസുകൾ എടുക്കാനുള്ള മൈൻഡ് അല്ല എങ്കിലും കുട്ടികളുടെ സ്നേഹവും സഹകരണവും ആ വിഷമം മറക്കുന്നതിനും ക്ലാസ് കൈകാര്യം ചെയ്യുന്നതിനും സഹായിച്ചു

WEEK 5

ഒമ്പതാം ക്ലാസിൽ റിവിഷനു ശേഷം പുതിയൊരു അധ്യായം ആയിരുന്നു ഈ ആഴ്ച ചർച്ച ചെയ്തത്. ചലന സമവാക്യങ്ങൾ എന്നായിരുന്നു ഈ അധ്യായത്തിന്റെ പേര്. കുട്ടികൾ എട്ടാം ക്ലാസിൽ പഠിച്ചിട്ടുള്ള ചലനത്തിന്റെ തുടർച്ചയായിരുന്നു ഈ അധ്യായത്തിൽ ഉള്ളത്. അതുകൊണ്ടുതന്നെ ആശയങ്ങൾ എളുപ്പത്തിൽ കുട്ടികളിലേക്ക് എത്തിക്കാൻ കഴിഞ്ഞു. ഓരോ കണക്കുകൾ ചെയ്യുമ്പോഴും കുട്ടികൾ അത് കൃത്യമായി ചെയ്യുന്നുണ്ടെന്ന് ഉറപ്പുവരുത്തുകയും ആക്ടിവിറ്റി കാർഡുകൾ ഗ്രൂപ്പിൽ കുട്ടികൾ ചർച്ച ചെയ്യുന്നുണ്ടെന്നും സയൻസ് ഡയറിയിൽ കുറിക്കുന്നുണ്ടെന്നും ഉറപ്പുവരുത്തി. വ്യാഴാഴ്ച പഠിപ്പ് മുടക്ക് ആയിരുന്നാൽ ക്ലാസ് ഇല്ലായിരുന്നില്ല. ഈ ദിവസം എട്ടാം ക്ലാസിൽ achievement test നടത്തുവാനുള്ള ബ്ലൂ പ്രിന്റ് തയ്യാറാക്കി. ബ്ലൂ പ്രിൻറ് തയ്യാറാക്കിയതിനുശേഷം പിന്നീടുള്ള പ്രിപ്പറേഷനും നടത്തി. പദാർത്ഥ സ്വഭാവത്തിലെ ചോദ്യാവലി തയ്യാറാക്കുകയും ചെയ്തു. ശേഷം പ്രോജക്ടിന്റെ മൂന്നാമത്തെ ചാപ്റ്ററിന് വേണ്ടിയുള്ള വിവരങ്ങളും ശേഖരിച്ചു. വെള്ളിയാഴ്ച എട്ടാം ക്ലാസ്സിൽ വ്യത്യസ്ത രീതിയിൽ ആയിരുന്നു മൂലകങ്ങളുടെ നാമകരണങ്ങൾ പ്രതീകങ്ങൾ എന്ന ആശയം കുട്ടികളുമായി ചർച്ച ചെയ്തത്. അഡ്വാൻസ് ഓർഗനൈസർ മോഡലിലൂടെ ആയിര...

WEEK 4

Image
പൂർണ്ണാന്തര പ്രതിപതനം സംഭവിക്കുന്ന ചില പ്രായോഗിക സന്ദർഭങ്ങൾ ഐസിടി മോഡലിൽ ആയിരുന്നു ചർച്ചിൽ ചെയ്തത്. പുതിയൊരു രീതി ആയതിനാൽ കുട്ടികളുടെ ശ്രദ്ധ മുഴുവൻ ക്ലാസിൽ കേന്ദ്രീകരിക്കുന്നതിന് കഴിഞ്ഞു. പൂർണ്ണാന്തര പ്രതിപതനം പ്രയോജനപ്പെടുത്തുന്ന ചില ഉപകരണങ്ങൾ കുട്ടികൾ വീഡിയോ zചിത്രങ്ങൾ എന്നിവയുടെ സഹായത്തോടെ മനസ്സിലാക്കി. എട്ടാം ക്ലാസിൽ മിശ്രിതത്തെ വേർതിരിക്കുന്നതിനുള്ള മറ്റു ചില മാർഗങ്ങളും ചർച്ച ചെയ്തു. പ്രോജക്റ്റിനു വേണ്ടിയുള്ള അധിഷ്ഠിത ക്ലാസ് ആയിരുന്നു എട്ടാം ക്ലാസിൽ എടുത്തത്. സ്വേദനം എന്ന പ്രക്രിയയായിരുന്നു ഇതിനായിട്ട് ഉപയോഗിച്ചത്. കമ്പ്യൂട്ടറിൽ പരീക്ഷണം ചെയ്യുവാൻ കുട്ടികൾക്ക് വളരെയധികം ഉത്സാഹം ആയിരുന്നു.വീഡിയോ, സ്ലൈഡ് എന്നിവ കാണിക്കുന്നതിനേക്കാൾ കുട്ടികളുടെ ശ്രദ്ധ കൂടുതൽ ലഭിച്ചത് ഓൺലൈൻ ലാബ് ഉപയോഗിച്ചപ്പോഴാണ്. ലോക ലഹരി വിരുദ്ധ ദിനവുമായി ബന്ധപ്പെട്ട സ്പെഷ്യൽ അസംബ്ലി ഉണ്ടായിരുന്നു .അസംബ്ലിയിൽ ലഹരി വിരുദ്ധ പ്രതിജ്ഞ കുട്ടികൾക്ക് ഒപ്പം ചൊല്ലി .ശേഷം ഇതുമായി ബന്ധപ്പെട്ട ഡാൻസ്, ഉപന്യാസരചന ,പാട്ട് എന്നിവ ഉണ്ടായിരുന്നു. ലഹരി വിരുദ്ധ റാലിക്ക് ശേഷം ലഹരി വിരുദ്ധ ക്ലാസ് ഉണ്ടായിരുന്നു അതിൽ  വിമുക്തി ക്ലബ്ബിൻ...

WEEK 3

സ്കൂളിൽ കൃത്യസമയത്ത് എത്തിച്ചേരുവാൻ ശ്രദ്ധിച്ചിരുന്നു. മാത്രമല്ല തലേ  ദിവസം തന്നെ ആവശ്യമായ സാധനസാമഗ്രികൾ തയ്യാറാക്കി വെക്കുകയും ചെയ്തിരുന്നു. അതിപൂരിതലായനി ഓരോ ഗ്രൂപ്പിൽ നിന്നും കുട്ടികളെ കൊണ്ട് നിർമ്മിക്കുകയും ആശയം വ്യക്തമാക്കാനും സാധിച്ചു. മുമ്പുള്ള ആഴ്ചകളിൽ നിന്നും ഈ ആഴ്ചയിലേക്ക് വരുമ്പോൾ ക്ലാസുകൾ കൂടുതൽ മെച്ചപ്പെടുത്തുവാൻ സാധിച്ചു. കുട്ടികളുടെ ഓരോ സംശയങ്ങൾക്കും മറുപടി കൊടുക്കുവാനും അത് വ്യക്തമാക്കി കൊടുക്കുവാനും സാധിച്ചു. എഴുതുവാൻ പ്രയാസമുള്ള കുട്ടികളെ സഹായിക്കുകയും ചെയ്തു.  എട്ടാം ക്ലാസിൽ ഏകാത്മക മിശ്രിതങ്ങളെ കൺസെപ്റ്റ് മെൻറ് മോഡലിലൂടെ ആയിരുന്നു പഠിപ്പിച്ചത്. ഇത് കുട്ടികളിൽ വളരെയധികം താൽപര്യം സൃഷ്ടിക്കുകയും പോസിറ്റീവ് ഉദാഹരണങ്ങളിൽ നിന്നും നെഗറ്റീവ് ഉദാഹരണങ്ങളിൽ നിന്നും കുട്ടികൾ ആശയത്തിലേക്ക് എത്തുകയും ചെയ്തു.

WEEK 2

പരീക്ഷണങ്ങളിലൂടെ ആയിരുന്നു പ്രകാശത്തിന്റെ അപവർത്തനം കുട്ടികളിൽ പരിചയപ്പെടുത്തിയത്. കൃത്യസമയത്ത് തന്നെ ക്ലാസുകളിൽ പ്രവേശിക്കുകയും കുട്ടികൾക്ക് മനസ്സിലായ കാര്യങ്ങൾ ചോദ്യരൂപേണ ചോദിച്ചുകൊണ്ടാണ് എല്ലാ ക്ലാസുകളും ആരംഭിച്ചത്. കുട്ടികളുടെ സംശയങ്ങൾ തീർത്തു കൊടുക്കുന്നതിനും സാധിച്ചു. പദാർത്ഥത്തിന്റെ സവിശേഷതകൾ കുട്ടികളെ നേരിട്ട് കാണിച്ചുകൊണ്ടാണ് പരിചയപ്പെടുത്തിയത് .ഇത് കുട്ടികൾ ക്ലാസിൽ ആക്ടീവായി ഇരിക്കുന്നതിന് സഹായിച്ചു