WEEK 7
തിങ്കളാഴ്ച മന്എദീകരണം എന്ന ആശയമായിരുന്നു ചർച്ച ചെയ്തത്. ത്വരണവുമായി ബന്ധപ്പെട്ട ആശയം ആയതിനാൽ തന്നെ വളരെ എളുപ്പം തോന്നിയ ക്ലാസുകളിൽ ഒന്ന് തന്നെയായിരുന്നു അത്. കണക്കുകൾ ചെയ്യാൻ വേണ്ടി നിർദേശങ്ങൾ കൃത്യമായി കുട്ടികൾക്ക് നൽകുകയും ചെയ്തു. രണ്ടാം ദിവസം സംയുക്തങ്ങൾ എന്ന ആശയം ആയിരുന്നു എട്ടാം ക്ലാസിൽ ചർച്ച ചെയ്തത് .ഒൻപതിൽ സമത്വരണം അസമത്വരണം എന്ന ആശയം ആയിരുന്നു ചർച്ച ചെയ്തത്. വളരെ നല്ല രീതിയിൽ ക്ലാസുകൾ കൈകാര്യം ചെയ്യുവാൻ സാധിച്ചു. കൃത്യസമയത്തിനുള്ളിൽ തന്നെ ക്ലാസുകൾ അവസാനിപ്പിക്കുന്നതിനും ആശയം വ്യക്തവും കൃത്യമായി കുട്ടികളിൽ എത്തിക്കുന്നതിനും സാധിച്ചു. ചലന സമവാക്യങ്ങളിലെ മാൻഡേറ്ററി സൈനുകൾ ഐസിടി മോഡലിലാണ് ചർച്ച ചെയ്തത്. റോഡ് സൈനുകൾ, റോഡ് സിഗ്നലുകൾ എന്നിവയൊക്കെ ഐസിടി സഹായത്തോടെ ചർച്ച ചെയ്തു. കൃത്യമായ ചിത്രങ്ങളുടെ ഉപയോഗം കുട്ടികൾക്ക് ആശയം സംശയമൊന്നും കൂടാതെ തന്നെ മനസ്സിലാകുന്നതിനെ സഹായിച്ചു
Comments
Post a Comment