WEEK 4
പൂർണ്ണാന്തര പ്രതിപതനം സംഭവിക്കുന്ന ചില പ്രായോഗിക സന്ദർഭങ്ങൾ ഐസിടി മോഡലിൽ ആയിരുന്നു ചർച്ചിൽ ചെയ്തത്. പുതിയൊരു രീതി ആയതിനാൽ കുട്ടികളുടെ ശ്രദ്ധ മുഴുവൻ ക്ലാസിൽ കേന്ദ്രീകരിക്കുന്നതിന് കഴിഞ്ഞു. പൂർണ്ണാന്തര പ്രതിപതനം പ്രയോജനപ്പെടുത്തുന്ന ചില ഉപകരണങ്ങൾ കുട്ടികൾ വീഡിയോ zചിത്രങ്ങൾ എന്നിവയുടെ സഹായത്തോടെ മനസ്സിലാക്കി. എട്ടാം ക്ലാസിൽ മിശ്രിതത്തെ വേർതിരിക്കുന്നതിനുള്ള മറ്റു ചില മാർഗങ്ങളും ചർച്ച ചെയ്തു. പ്രോജക്റ്റിനു വേണ്ടിയുള്ള അധിഷ്ഠിത ക്ലാസ് ആയിരുന്നു എട്ടാം ക്ലാസിൽ എടുത്തത്. സ്വേദനം എന്ന പ്രക്രിയയായിരുന്നു ഇതിനായിട്ട് ഉപയോഗിച്ചത്. കമ്പ്യൂട്ടറിൽ പരീക്ഷണം ചെയ്യുവാൻ കുട്ടികൾക്ക് വളരെയധികം ഉത്സാഹം ആയിരുന്നു.വീഡിയോ, സ്ലൈഡ് എന്നിവ കാണിക്കുന്നതിനേക്കാൾ കുട്ടികളുടെ ശ്രദ്ധ കൂടുതൽ ലഭിച്ചത് ഓൺലൈൻ ലാബ് ഉപയോഗിച്ചപ്പോഴാണ്. ലോക ലഹരി വിരുദ്ധ ദിനവുമായി ബന്ധപ്പെട്ട സ്പെഷ്യൽ അസംബ്ലി ഉണ്ടായിരുന്നു .അസംബ്ലിയിൽ ലഹരി വിരുദ്ധ പ്രതിജ്ഞ കുട്ടികൾക്ക് ഒപ്പം ചൊല്ലി .ശേഷം ഇതുമായി ബന്ധപ്പെട്ട ഡാൻസ്, ഉപന്യാസരചന ,പാട്ട് എന്നിവ ഉണ്ടായിരുന്നു. ലഹരി വിരുദ്ധ റാലിക്ക് ശേഷം ലഹരി വിരുദ്ധ ക്ലാസ് ഉണ്ടായിരുന്നു അതിൽ വിമുക്തി ക്ലബ്ബിൻറെ ഉദ്ഘാടനവും നടന്നു
Comments
Post a Comment