LAST DAY OF TEACHING PRACTICE
ഇന്ന് അധ്യാപക പരിശീലനത്തിന്റെ അവസാന ദിനമായിരുന്നു. വിറ്റാമിൻ റെ അപര്യാപ്ത മൂലമുണ്ടാകുന്ന രോഗങ്ങൾ, യോഗയിലെ വജ്രാസനം എന്നിവ കുട്ടികൾക്ക് പരിചയപ്പെടുത്തി. കുട്ടികൾ വളരെ താല്പര്യത്തോടെയാണ് ക്ലാസ്സിൽ ഇരുന്നത്. യോഗയുടെ പ്രാധാന്യം, യോഗ ചെയ്യേണ്ട ആവശ്യകത എന്നിവയിൽ ക്ലാസ്സിൽ ചർച്ച ചെയ്തു . അവസാന പിരിയഡിൽ കുട്ടികളോട് യാത്ര ചോദിച്ചു. കുട്ടികളിൽ നിന്നും ലഭിച്ച ഫീഡ്ബാക്കുകൾ കണ്ണുകൾ നിറയിപ്പിച്ചു. അവരുടെ സ്നേഹം എന്നും ജീവിതത്തിൽ ഓർത്തുവയ്ക്കാൻ സാധിക്കുന്ന നിധികളിൽ ഒന്നുതന്നെയാണ്. വളരെ വിഷമത്തോടെ ആണെങ്കിലും അധ്യാപകർക്കും അനധ്യാപകർക്കും കുട്ടികൾക്കും യാത്ര പറഞ്ഞു നൽകി തിരിച്ചു.
Comments
Post a Comment