WEEK 5
ഒമ്പതാം ക്ലാസിൽ റിവിഷനു ശേഷം പുതിയൊരു അധ്യായം ആയിരുന്നു ഈ ആഴ്ച ചർച്ച ചെയ്തത്. ചലന സമവാക്യങ്ങൾ എന്നായിരുന്നു ഈ അധ്യായത്തിന്റെ പേര്. കുട്ടികൾ എട്ടാം ക്ലാസിൽ പഠിച്ചിട്ടുള്ള ചലനത്തിന്റെ തുടർച്ചയായിരുന്നു ഈ അധ്യായത്തിൽ ഉള്ളത്. അതുകൊണ്ടുതന്നെ ആശയങ്ങൾ എളുപ്പത്തിൽ കുട്ടികളിലേക്ക് എത്തിക്കാൻ കഴിഞ്ഞു. ഓരോ കണക്കുകൾ ചെയ്യുമ്പോഴും കുട്ടികൾ അത് കൃത്യമായി ചെയ്യുന്നുണ്ടെന്ന് ഉറപ്പുവരുത്തുകയും ആക്ടിവിറ്റി കാർഡുകൾ ഗ്രൂപ്പിൽ കുട്ടികൾ ചർച്ച ചെയ്യുന്നുണ്ടെന്നും സയൻസ് ഡയറിയിൽ കുറിക്കുന്നുണ്ടെന്നും ഉറപ്പുവരുത്തി. വ്യാഴാഴ്ച പഠിപ്പ് മുടക്ക് ആയിരുന്നാൽ ക്ലാസ് ഇല്ലായിരുന്നില്ല. ഈ ദിവസം എട്ടാം ക്ലാസിൽ achievement test നടത്തുവാനുള്ള ബ്ലൂ പ്രിന്റ് തയ്യാറാക്കി. ബ്ലൂ പ്രിൻറ് തയ്യാറാക്കിയതിനുശേഷം പിന്നീടുള്ള പ്രിപ്പറേഷനും നടത്തി. പദാർത്ഥ സ്വഭാവത്തിലെ ചോദ്യാവലി തയ്യാറാക്കുകയും ചെയ്തു. ശേഷം പ്രോജക്ടിന്റെ മൂന്നാമത്തെ ചാപ്റ്ററിന് വേണ്ടിയുള്ള വിവരങ്ങളും ശേഖരിച്ചു. വെള്ളിയാഴ്ച എട്ടാം ക്ലാസ്സിൽ വ്യത്യസ്ത രീതിയിൽ ആയിരുന്നു മൂലകങ്ങളുടെ നാമകരണങ്ങൾ പ്രതീകങ്ങൾ എന്ന ആശയം കുട്ടികളുമായി ചർച്ച ചെയ്തത്. അഡ്വാൻസ് ഓർഗനൈസർ മോഡലിലൂടെ ആയിരുന്നു മൂലകങ്ങളുടെ നാമകരണം എന്ന ആശയം കുട്ടികളിലേക്ക് എത്തിച്ചത്. ഒരു കഥയിലൂടെ കുട്ടികൾക്ക് ആശയ അവതരണം നടത്തിയത്. ഐസിടി ഉപയോഗിച്ചത് കുട്ടികൾക്ക് ആശയം വ്യക്തമായി മനസ്സിലാക്കുന്നതിന് ഇടയാക്കി
Comments
Post a Comment