WEEK 3
സ്കൂളിൽ കൃത്യസമയത്ത് എത്തിച്ചേരുവാൻ ശ്രദ്ധിച്ചിരുന്നു. മാത്രമല്ല തലേ ദിവസം തന്നെ ആവശ്യമായ സാധനസാമഗ്രികൾ തയ്യാറാക്കി വെക്കുകയും ചെയ്തിരുന്നു. അതിപൂരിതലായനി ഓരോ ഗ്രൂപ്പിൽ നിന്നും കുട്ടികളെ കൊണ്ട് നിർമ്മിക്കുകയും ആശയം വ്യക്തമാക്കാനും സാധിച്ചു. മുമ്പുള്ള ആഴ്ചകളിൽ നിന്നും ഈ ആഴ്ചയിലേക്ക് വരുമ്പോൾ ക്ലാസുകൾ കൂടുതൽ മെച്ചപ്പെടുത്തുവാൻ സാധിച്ചു. കുട്ടികളുടെ ഓരോ സംശയങ്ങൾക്കും മറുപടി കൊടുക്കുവാനും അത് വ്യക്തമാക്കി കൊടുക്കുവാനും സാധിച്ചു. എഴുതുവാൻ പ്രയാസമുള്ള കുട്ടികളെ സഹായിക്കുകയും ചെയ്തു.
എട്ടാം ക്ലാസിൽ ഏകാത്മക മിശ്രിതങ്ങളെ കൺസെപ്റ്റ് മെൻറ് മോഡലിലൂടെ ആയിരുന്നു പഠിപ്പിച്ചത്. ഇത് കുട്ടികളിൽ വളരെയധികം താൽപര്യം സൃഷ്ടിക്കുകയും പോസിറ്റീവ് ഉദാഹരണങ്ങളിൽ നിന്നും നെഗറ്റീവ് ഉദാഹരണങ്ങളിൽ നിന്നും കുട്ടികൾ ആശയത്തിലേക്ക് എത്തുകയും ചെയ്തു.
Comments
Post a Comment