WEEKLY REFLECTION 8
ക്രിസ്മസ് അവധിക്കുശേഷം ആയിരുന്നു ഇന്ന് ക്ലാസ്സിൽ കയറിയത്. ക്രിസ്മസ് അവധിയുടെ വിശേഷങ്ങൾ പങ്കുവെച്ചുകൊണ്ടാണ് ക്ലാസുകൾ ആരംഭിച്ചത്. കുട്ടികൾ ജലത്തെ കുറിച്ച് ചർച്ച ചെയ്ത കാര്യങ്ങൾ മറന്നു പോകാതിരിക്കാൻ ഇന്നവേറ്റീവ് രീതിയിൽ ടീച്ചിങ് മെറ്റീരിയൽ തയ്യാറാക്കുകയും കുട്ടികൾ ആശയങ്ങൾ ഗ്രൂപ്പിൽ ചർച്ച ചെയ്യുകയും ചെയ്തു. ഒമ്പതാം ക്ലാസിൽ വൈദ്യുത പ്രവാഹം, ഓം നിയമം എന്നിവ അഡ്വാൻസ്ഡ് ഓർ ഓർഗനൈസർ മോഡലിൽ ആയിരുന്നു കുട്ടികളിൽ അവതരിപ്പിച്ചത്. പുതിയൊരു രീതി ആയതിനാൽ കുട്ടികളുടെ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന് സാധിച്ചു ശനിയാഴ്ച ചൊവ്വാഴ്ചത്തെ ടൈംടേബിൾ പ്രകാരം പ്രവർത്തി ദിവസമായിരുന്നു. ജലത്തിലെ ഘടകങ്ങൾ എന്ന ഭാഗമായിരുന്നു ഇന്ന് ചർച്ച ചെയ്തത് വിക്ടേഴ്സ് ചാനലിൽ നിന്നും സമഗ്രയിൽ നിന്നും യൂട്യൂബിൽ നിന്നും വിവരങ്ങൾ ശേഖരിച്ചു കൊണ്ടാണ് ക്ലാസ് കൈകാര്യം ചെയ്തത്.
Comments
Post a Comment