WEEK 7
ഈയാഴ്ച രണ്ടു ക്ലാസുകൾ മാത്രമായിരുന്നു ഉണ്ടായിരുന്നത്. ക്രിസ്മസ് പരീക്ഷ ആയതിനാൽ രണ്ട് ക്ലാസുകളിലും റിവിഷൻ നടത്തി. തിങ്കളാഴ്ച മനുഷ്യാവകാശ ദിനവുമായി ബന്ധപ്പെട്ട ഒരു ബോധവൽക്കരണ ക്ലാസ് നടത്തുകയുണ്ടായി. ബോധവൽക്കരണ ക്ലാസിൽ പവർ പോയിൻറ് പ്രസന്റേഷൻ, പോസ്റ്റർ മേക്കിങ് കോമ്പറ്റീഷൻ ,ക്വിസ് കോമ്പറ്റീഷൻ എന്നിവ ഉണ്ടായിരുന്നു .
ചൊവ്വാഴ്ച ദിവസം ഒമ്പതാം ക്ലാസിൽ പ്രവർത്തി ഊർജ്ജം പവർ എന്ന അധ്യായവും ധാരാ വൈദ്യുതിയിലെ ഇഎംഎഫ് വരെയുള്ള ഭാഗങ്ങളും റിവിഷൻ ചെയ്തു. ഉച്ചയ്ക്ക് ശേഷം എട്ടാം ക്ലാസിൽ ഒരു ഫ്രീ പീരിയഡ് ലഭിക്കുകയും റെമഡിയൽ ടീച്ചർ നടത്തുകയും ചെയ്തു. ഐസിടിയുടെ സഹായത്തോടെയാണ് റെമഡിയൽ ടീച്ചിങ് നടതിയത്. കുട്ടികൾക്ക് യഥാർത്ഥ ലായനി സസ്പെൻഷൻ എന്ന പാഠഭാഗം കൃത്യമായി മനസ്സിലാവുകയും ചെയ്തു .ഇതിൽ നിന്നും നൽകിയ ചോദ്യങ്ങൾ തെറ്റുകൂടാതെ കുട്ടികൾ ശരിയായി ചെയ്യുകയും ചെയ്തു.
Comments
Post a Comment