WEEK2
ഒരിക്കലും മറക്കാൻ സാധിക്കാത്ത ദിവസങ്ങൾ ആയിരുന്നു ഈ ആഴ്ച സമ്മാനിച്ചത്. കാരണം കുട്ടികളെ പങ്കാളികളാക്കി കൊണ്ടുള്ള പരീക്ഷണങ്ങളാണ് പ്രവർത്തനങ്ങളുമാണ് ക്ലാസിൽ ചെയ്യിപ്പിക്കുന്നത്. അതുകൊണ്ടുതന്നെ അവരെപ്പോലെ എനിക്കും ഏറെ ഇഷ്ടമായിരുന്നു ക്ലാസുകളിൽ കയറുവാൻ. ലായനികൾ ക്ലാസ്സിൽ ഉണ്ടാക്കി അവരെ കാണിച്ചതിനാൽ അവർക്ക് കൂടുതൽ ഉത്സാഹം തോന്നുകയും ക്ലാസുകൾ ശ്രദ്ധിച്ചിരിക്കുവാൻ സാധിക്കുകയും ചെയ്തു. ചൊവ്വാഴ്ച ദിവസം അവധി ആയതിനാൽ ശനിയാഴ്ച പ്രവർത്തി ദിവസം ആയിരുന്നു. ഐസിടിയുടെ ഉപയോഗം കുട്ടികളെ ഏറെ ആക്ടീവായി ഇരുത്തുവാൻ സഹായിച്ചു. കൃത്യസമയത്ത് തന്നെ ക്ലാസുകൾ ആരംഭിക്കുവാനും ഉപസംഹരിക്കുവാനും സാധിച്ചിരുന്നു. തുടർപ്രവർത്തനങ്ങൾ കൃത്യമായി ക്ലാസുകളിൽ ചർച്ച ചെയ്യുവാനും ശ്രദ്ധിച്ചിരുന്നു. എൻഎസ്എസിന്റെ ഭാഗമായി അക്ഷരം എഴുതുവാനും വായിക്കുവാനും ബുദ്ധിമുട്ടുള്ള കുട്ടികളെ കണ്ടെത്തുകയും അവർക്ക് വേണ്ട സഹായങ്ങൾ ചെയ്യുകയും ചെയ്തു അക്ഷരങ്ങൾ തെറ്റുകൂടാതെ എഴുതുന്നതിനും വായിക്കുന്നതിനും വേണ്ട പരിശീലനങ്ങൾ നൽകി.
Comments
Post a Comment