WEEK 6
ആറാം ആഴ്ച ആകുമ്പോൾ അവതരണ ശൈലിയിൽ ഒരുപാട് മാറ്റം കൊണ്ട് വരുത്തുവാൻ ശ്രദ്ധിച്ചു. ബുധനാഴ്ച വിദ്യാഭ്യാസ ബന്ദ് ആയിരുന്നതിനാൽ ക്ലാസ് ഉണ്ടായിരുന്നില്ല. പക്ഷേ സ്കൂളിൽ എത്തിച്ചേരുകയും achievement test നടത്തുവാനുള്ള ചോദ്യങ്ങൾ പ്രിൻറ് എടുക്കുകയും ചെയ്തു .ശേഷം പ്രവൃത്തി ഊർജ്ജം പവർ എന്ന അധ്യായം റിവിഷൻ നടത്താൻ വേണ്ട കാര്യങ്ങൾ ശേഖരിക്കുകയും ചെയ്തു. വ്യാഴാഴ്ച achievement ടെസ്റ്റ് നടത്തുകയും ചെയ്തു. 11 ചോദ്യങ്ങൾ അടങ്ങിയ ചോദ്യപേപ്പറിൽ ഒബ്ജക്റ്റീവ്, ഷോർട്ട് ആൻസർ,എസേ എന്നിങ്ങനെയുള്ള ചോദ്യങ്ങൾ ഉൾപ്പെടുത്തിയിരുന്നു. കുട്ടികൾ സമയബന്ധിതമായി തന്നെ ഉത്തരം എഴുതുകയും ചെയ്തു. വെള്ളിയാഴ്ച തന്നെ പരീക്ഷ നടത്തിയതിന്റെ ഉത്തരകടലാസ് നൽകുകയും ഓരോ ചോദ്യത്തിന്റെയും വിശകലനവും കൃത്യമായി വിശദീകരണം നടത്തുകയും ചെയ്തു. കുട്ടികൾ ഏറ്റവും തെറ്റിച്ച ഭാഗം ഇതിലൂടെ മനസ്സിലാവുകയും ചെയ്തു. ലായനി കോളോയ്ഡ് സസ്പെൻഷൻ എന്ന ഭാഗമായിരുന്നു കുട്ടികൾക്ക് ഏറ്റവും ബുദ്ധിമുട്ടായി ഉണ്ടായിരുന്നത്
Comments
Post a Comment