WEEK 5
എട്ടാം ക്ലാസിൽ കൃത്രിമ പാനീയങ്ങൾ എന്ന പാഠഭാഗം ആയതിനാൽ പാനീയങ്ങളും ആഹാരവസ്തുക്കളിലും ചേർക്കുന്ന കൃത്രിമ രാസവസ്തുക്കൾ എന്നിവയെ കുറിച്ച് ആയിരുന്നു ക്ലാസുകൾ എടുത്തിരുന്നത്. അതിനാൽ കുട്ടികൾ വളരെ ഉത്സാഹത്തോടെയാണ് ഇരുന്നത്. കൃത്രിമ പാനീയങ്ങളും പല ബേക്കറി വസ്തുക്കളും എല്ലാവർക്കും കഴിക്കാൻ ഇഷ്ടമാണ് എന്നാൽ ഇവ ആരോഗ്യത്തിന് ഹാനികരമാണെന്നും മനസിലാക്കുവാൻ സാധിച്ചു. ഫിസിക്കൽ എഡ്യൂക്കേഷൻ പിരീഡിൽ ഗ്രൗണ്ടിൽ കൊണ്ടുപോകുന്നത് ഏറെ ശ്രമകരമായ ജോലി ആയിരുന്നു കാരണം കുട്ടികളെ കൃത്യമായി നിരീക്ഷിക്കുകയും അപകടം ഒന്നും ഉണ്ടാകാതെ നോക്കേണ്ട ചുമതലയും ഉണ്ടായിരുന്നു. കുട്ടികൾക്ക് കറക്റ്റ് ആയ നിർദേശങ്ങൾ നൽകുകയും അവരെ ഫിസിക്കൽ എജുക്കേഷൻ പീരിയഡ് ഉപകാരപ്രദമാകുന്ന രീതിയിൽ ആക്കുവാനും സാധിച്ചു.
Comments
Post a Comment