1ST PHASE INTERNSHIP PROGRAM
B ED ഭാഗമായിട്ടുള്ള ഇന്ത്യൻ ഷിപ്പ് പ്രോഗ്രാമിന് SVMMHSS വെണ്ടാറിലെ ആദ്യ ദിനത്തിൽ കൃത്യം ഒമ്പതരയ്ക്ക് തന്നെ എത്തിച്ചേരുകയും അതത് വിഷയമായി ബന്ധപ്പെട്ട അധ്യാപകരെയും കാണുകയും ചെയ്തു. ഹാജർ ബുക്കിൽ ഒപ്പിട്ട ശേഷം സ്പെഷ്യൽ അസംബ്ലിയിൽ പങ്കെടുക്കുകയും ചെയ്തു. അസംബ്ലിയിൽ ശാസ്ത്രമേളയിൽ വിജയം കൈവരിച്ചവരെ അനുമോദിക്കുകയും തുടർന്ന് ജലസംരക്ഷണവുമായി ബന്ധപ്പെട്ട നാടകം അരങ്ങേറുകയും ചെയ്തു ആദ്യത്തെ ദിവസം കുട്ടികളെ പരിചയപ്പെടാൻ വേണ്ടിയുള്ളതായിരുന്നു പിന്നീടുള്ള രണ്ടാം ദിനത്തിൽ എട്ടാം ക്ലാസ് ആയിരുന്നു ആദ്യത്തെ എൻറെ ക്ലാസ് പഠിപ്പിക്കേണ്ടത് എന്നതിനപ്പുറം ആശയം നേരിട്ട് അനുഭവത്തിലൂടെ വേണം അവർക്ക് മനസ്സിലാക്കുവാൻ എന്ന് ഉണ്ടായിരുന്നതുകൊണ്ട് പരീക്ഷണം ചെയ്താണ് ക്ലാസ് എടുത്തത്. ആശയം കുട്ടികൾക്ക് കൃത്യമായി മനസ്സിലാവുകയും ചെയ്തു. പിന്നീടുള്ള ദിവസം ഒമ്പതാം ക്ലാസ്സിനായിരുന്നു അധികം മിടുക്കൻ അല്ലാത്ത കുട്ടികളായിരുന്നു ആ ക്ലാസിൽ ഉണ്ടായിരുന്നത്. തിരിച്ചു നല്ലൊരു പ്രതികരണം ആയിരുന്നില്ല അവരിൽ നിന്നും ലഭിച്ചത് അതുകൊണ്ട് ആ ക്ലാസുകൾ കൈകാര്യം ചെയ്യുവാൻ അധികം പരിശ്രമം വേണ്ടതായി മനസ്സിലായി. ലാപ്ടോപ്പിലൂടെയുള്ള ചിത്രങ്ങളും വീഡിയോകളും കാണിച്ചത് അവരുടെ ശ്രദ്ധ കുറേയേറെ പിടിച്ചുപറ്റാൻ സാധിച്ച ഇൻ്റേൺഷിപ്പിന്റെ ആദ്യത്തെ ആഴ്ച വളരെ നല്ലതായിരുന്നു.
Comments
Post a Comment