WEEKLY REFLECTION 9

ജലവും വാതകങ്ങളും തമ്മിലുള്ള പ്രവർത്തനങ്ങൾ ക്ലാസിൽ കുട്ടികളുടെ പങ്കാളിത്തം ഉറപ്പുവരുത്തി കൊണ്ടാണ് ചെയ്തത്. എല്ലാ പരീക്ഷണങ്ങളിലും കുട്ടികളുടെ പങ്കാളിത്തം ഉറപ്പുവരുത്തുവാൻ ശ്രദ്ധിച്ചിരുന്നു. ഒമ്പതാം തീയതി ധാരാ വൈദ്യുതിയിലെ പ്രതിരോധം എന്ന ഭാഗം ചർച്ച ചെയ്തപ്പോൾ അധ്യാപിക ക്ലാസ് ഒബ്സർ ചെയ്യാൻ വരികയും ചെയ്തു. പ്രതീക്ഷിക്കാതെ ക്ലാസ് ഒബ്സർവ് ചെയ്യാൻ അധ്യാപികമാർ വന്നത് ആദ്യം ഒന്ന് സ്റ്റക്കായെങ്കിലും ധൈര്യപൂർവ്വം പിന്നീട് മുന്നോട്ടുപോകാനും കഴിഞ്ഞു .ഒബ്സർവേഷൻ ഡയറിയിൽ ടീച്ചർ നൽകിയ നല്ല കമന്റ്സ് ഏറെ സന്തോഷം ഉളവാക്കി. മൃദു ജലം, കഠിനജലം എന്ന ഭാഗം ഇൻക്വയറി ട്രെയിനിങ് മോഡൽ വഴിയായിരുന്നു കുട്ടികളിൽ എത്തിച്ചത്. വ്യക്തമായ പരീക്ഷണം കാണിച്ചതിലൂടെ കുട്ടികൾ അതേ അല്ല എന്ന് ഉത്തരം വരുന്ന ചോദ്യങ്ങൾ ചോദിക്കുകയും ഇതിലൂടെ ആശയത്തിലേക്ക് എത്തിച്ചേരുകയും ചെയ്തു. കൂടാതെ പത്താം തീയതി conscientization ഭാഗമായി യുദ്ധത്തിൻറെ തീവ്രതയും അതിൻറെ ഫലത്തെ കുറിച്ചും ഉളവാക്കുന്ന ഒരു ബോധവൽക്കരണ ക്ലാസ് 8 ഡി യിൽ നടത്തി. കുട്ടികൾ യുദ്ധത്തിന് ഭീകരത എത്രത്തോളം ഉണ്ടെന്നും മനസ്സിലാക്കി. വ്യാഴാഴ്ച ഫിസിക്കൽ എജുക്കേഷൻ പീരിയഡിൽ അധ്യാപകന്റെ അനുവാദത്തോടുകൂടി ഹൃദയശന വ്യവസ്ഥ എന്ന ആശയം കുട്ടികളുമായി ചർച്ച ചെയ്തു. ഐസിടിയുടെ ഉചിതമായ ഉപയോഗം കുട്ടികളിൽ ആശയം പെട്ടെന്ന് മനസ്സിലാക്കുന്നതിന് സഹായിച്ചു. വെള്ളിയാഴ്ച ഒമ്പതാം ക്ലാസിൽ ഐസിടി മോഡലാണ് വൈദ്യുതിയുമായി ബന്ധപ്പെട്ട ഉപകരണങ്ങൾ ചർച്ച ചെയ്തത് ഇത് കുട്ടികൾക്ക് ആശയം വളരെ വ്യക്തമായി മനസ്സിലാക്കുന്നതിന് സഹായിച്ചു കൂടാതെ എട്ടാം ക്ലാസിൽ അന്നേദിവസം തന്നെ ജലമലിനീകരണവുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യുകയും ജലം സംരക്ഷിക്കേണ്ടത് പ്രാധാന്യത്തെക്കുറിച്ച് കുട്ടികളിൽ ബോധവൽക്കരണം ഉളവാക്കുകയും ചെയ്തു.

Comments

Popular posts from this blog

SUPW-SOCIALLY USEFUL PRODUCTIVE WORK